പിണറായി വിജയന്‍, ടി വീണ, പിഎ മുഹമ്മദ് റിയാസ് 
Kerala

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുന്നത്

Author : ബിജീഷ് ബാലകൃഷ്ണൻ
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് അഡ്വ. കെഎം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുന്നത്.

ഇഡിയുടെ കത്തില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ വ്യക്തമാണെന്നും, അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങള്‍ വ്യക്തമാക്കി ഇഡി നല്‍കുന്ന കത്തിന്‍മേല്‍ പോലീസ് നേരിട്ട് എഫ്‌ഐആര്‍ ഇടേണ്ടതുണ്ടോ എന്ന നിയമപ്രശ്‌നമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. ഇതിനായി ഇഡി ഡിജിപിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇഡിയുടെ വിവര ലഭ്യതയില്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും, ഇത് സംബന്ധിച്ച് വ്യക്തമായ സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. അതേസമയം ഹര്‍ജിക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇഡി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരം കൈമാറിയ വിവരങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിയമപരമായ ബാധ്യതയുണ്ടെന്നും, സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

High Court to Verdict Today on Plea Seeking FIR Against CM Pinarayi Vijayan and Family Based on ED Letter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി