അമ്പിളി 
Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൃശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ഒപ്പം വരവൂര്‍ പി.എച്ച്.സിയിലേയ്ക്ക് സ്ഥലം മാറ്റി. എന്നാല്‍ വരവൂരില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു. 

അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം