Vedan  
Kerala

ആരോഗ്യ പ്രശ്‌നം; വേടന്‍ ദുബൈയിലെ ആശുപത്രിയില്‍: ദോഹയിലെ പരിപാടി മാറ്റിവെച്ചു

കടുത്ത പനിയെ തുടര്‍ന്നാണ് വേടന്‍ ചികിത്സ തേടിയത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടന്‍ ആശുപത്രിയില്‍. ഗള്‍ഫ് പര്യടനത്തിനിടെ ദുബൈയില്‍ വച്ചാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത പനിയെ തുടര്‍ന്നാണ് വേടന്‍ ചികിത്സ തേടിയത്. വൈറല്‍ പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ അറിയിച്ചത്. ഡോക്ടര്‍മാര്‍ അടിയന്തിര വിശ്രമം നിര്‍ദേശിച്ചെന്നും പോസ്റ്റ് പറയുന്നു.

അരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Health issue; Rapper Vedan hospitalized in Dubai; Doha event postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

SCROLL FOR NEXT