വീണാ ജോര്‍ജ് 
Kerala

കോഴിക്കോട് ജില്ലയില്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

പനി, തലവേദന. ജലദോഷം, തൊണ്ടവേദന ഉള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പൊതുജനങ്ങള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന തൊണ്ടവേദന തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടണം. കോഴിക്കോട് റൂട്ട് മാപ്പ് ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ഉള്ളവര്‍ ആ സമയത്ത് ഉള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

എല്ലാവരും മാസ്‌ക്, ശാരീരീകാകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം

പനി, തലവേദന. ജലദോഷം, തൊണ്ടവേദന ഉള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടണം

നിലത്തുവീണുകിടക്കുന്നതും പക്ഷിമൃഗാദികള്‍ കഴിച്ച അടക്കയോ, ഫലങ്ങളോ ഉപയോഗിക്കരുത്

വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് തെങ്ങ്,പന എന്നിവയില്‍ നിന്ന് എടുക്കുന്ന കള്ള് ഉപയോഗിക്കരുത്

കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം മൂത്രം മറ്റ് ശരീരസ്രവങ്ങള്‍ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം

പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുന്‍പ് നന്നായി കഴുകണം. ആശങ്കവേണ്ടതില്ലെന്നും ഇതിനെ ജാഗ്രതയോടെ നമുക്ക് നേരിടാനാവുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT