ഫയല്‍ ചിത്രം 
Kerala

24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ നെയ്യാറ്റിന്‍കരയില്‍; 185 മില്ലിമീറ്റര്‍; കടലാക്രമണ സാധ്യത, മുന്നറിയിപ്പ്

പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാല്‍ തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍.  185 മില്ലിമീറ്റര്‍ മഴയാണ് നെയ്യാറ്റിന്‍കരയില്‍ ലഭിച്ചത്. വര്‍ക്കലയില്‍ 160 മില്ലി മീറ്റര്‍, പിരപ്പന്‍കോട് 122 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തത്. 

പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാല്‍ തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.  ഈ മാസം 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. 

തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി  ഒക്ടോബര്‍ 17-ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍  പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്നു രാത്രി 11 30 വരെ തീരദേശമേഖലയില്‍ 1.9 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ വീശിയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT