പ്രതീകാത്മക ചിത്രം 
Kerala

അങ്കമാലിയില്‍ കനത്തമഴ, മാര്‍ക്കറ്റ് റോഡ് അടച്ചു; കടകളില്‍ വെള്ളം കയറി, ഗതാഗതം സ്തംഭിച്ചു

അങ്കമാലിയില്‍ വൈകീട്ട് പെയ്ത കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലിയില്‍ വൈകീട്ട് പെയ്ത കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് അങ്കമാലി മാര്‍ക്കറ്റ് റോഡ് താത്ക്കാലികമായി അടച്ചു. മൂന്ന് കടകളിലാണ് വെള്ളം കയറിയത്.ശക്തമായ മഴയില്‍ റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം കെട്ടിനിന്നത് മൂലം ഗതാഗതവും സ്തംഭിച്ചു. 

ഇന്ന് സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് അങ്കമാലിയില്‍ കനത്തമഴ ലഭിച്ചത്. ശക്തമായ മഴയില്‍ റോഡിലേക്ക് വെള്ളം ഒഴുകിയെത്തിയത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. വലിയ ഗതാഗത കുരുക്കാണ് അങ്കമാലി നഗരത്തില്‍ അനുഭവപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം