ടെലിവിഷൻ ദൃശ്യം 
Kerala

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി; ജാ​ഗ്രതാ നിർദ്ദേശം

മീൻവെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കയം ജങ്ഷനിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയിൽ ഉരുൾപൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. 

മീൻവെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്. 

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണം കൂടം വ്യക്തമാക്കിയത്. ജനങ്ങൾ ജാ​ഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 

പാലക്കയം മേഖലയിലെ ഭൂമിയുടെ സവിശേഷതയും ഇത്തരത്തിൽ വെള്ളം കയറുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണാർക്കാട്, കല്ലടിക്കോട് പ്ര​ദേശങ്ങളിലും കനത്ത മഴ പെയ്തു.

ജല നിരപ്പു കൂടുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. മൂന്ന് ഷട്ടറുകൾ 60-70 സെന്റി മീറ്ററോളം ഉയർത്താൻ സാധ്യതയുണ്ടെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാ​ഗത്തുള്ളവർ ജാ​ഗ്രത പാലിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT