മഴ ഫയല്‍
Kerala

പൂരാവേശത്തിന് മഴ നിഴല്‍, തൃശൂരില്‍ കനത്ത മഴ

ഇന്ന് 11 മണിയോടെയാണ് തെക്കേഗോപുര നട തുറന്ന് നെയ്തല കാവിലമ്മ പൂര വിളംബരം നടത്തുന്നതോടെ ചടങ്ങുകള്‍ക്കും തുടക്കമാകും.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നഗരം തൃശൂര്‍ പൂരത്തിന്റെ ആവേശത്തിലേക്ക് കടക്കുന്നതിനിടെ നഗരത്തില്‍ ശക്തമായ മഴ. പുലര്‍ച്ചെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. ശക്തമായ കാറ്റിനും ഇടി മിന്നലോടും കൂടിയ മഴ പൂരാവേശത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികള്‍. ഇന്നലെ നടന്ന സാംപിള്‍ വെടിക്കെട്ടോടെ നഗരം പൂരത്തിരക്കിലേക്ക് കടന്നുകഴിഞ്ഞു. ഇന്ന് 11 മണിയോടെയാണ് തെക്കേഗോപുര നട തുറന്ന് നെയ്തല കാവിലമ്മ പൂര വിളംബരം നടത്തുന്നതോടെ ചടങ്ങുകള്‍ക്കും തുടക്കമാകും.

പുരം ദിനത്തില്‍ മുന്‍കാലങ്ങളില്‍ മഴ പെയ്യാറുണ്ടെങ്കിലും മഴ മാറാതെ നില്‍ക്കുന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വെടിക്കെട്ടിനായി തീര്‍ത്ത കുഴികള്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. കുഴികളില്‍ വെള്ളം നിറയുന്നത് വെടിക്കെട്ടിന് ബുദ്ധിമുട്ടുണ്ടാക്കും. പൂരം മുടങ്ങാതെ നടക്കുന്നതിനും മഴ മാറി നില്‍ക്കുന്നതിനുമായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമര വഴിപാട് നടത്തിയിട്ടുണ്ട്. ശക്തമായ കാറ്റ് സ്വരാജ് റൗണ്ടില്‍ ഉയര്‍ത്തിയിരിക്കുന്ന നിലപ്പന്തലുകള്‍ക്കും ഭീഷണിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍