heavy rain - രണ്ട് പേര്‍ മുങ്ങിമരിച്ചു പ്രതീകാത്മക ചിത്രം
Kerala

മീന്‍പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം, കോട്ടയത്ത് രണ്ട് പേര്‍ മരിച്ചു

മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് വള്ളം മറിഞ്ഞ് (heavy rain ) രണ്ട് പേര്‍ മരിച്ചു. കൊല്ലാട് സ്വദേശികളായ വി ജെ ജോബി(36), അരുണ്‍ സാം(37) എന്നിവരാണ് മരിച്ചത്. കോട്ടയം കൊല്ലാട് പാറക്കടവിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതികളും രൂക്ഷമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT