തോട്ടിൽ തിരച്ചിൽ നടത്തുന്നു 
Kerala

കനത്ത മഴ: ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി

പള്ളത്തെ മുതുകാട്ടില്‍ സജി (50) എന്നയാളെയാണ് കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍ : കനത്ത മഴയില്‍ ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി. പള്ളത്തെ മുതുകാട്ടില്‍ സജി (50) എന്നയാളെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്.

ആലക്കോട് വില്ലേജിലെ മൂന്നാംകുന്ന് എന്ന സ്ഥലത്ത് കനത്ത മഴയില്‍ ചെറിയ തോതിലുള്ള ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മൂന്നാകുന്ന് ചോല റോഡിലേക്ക് വെള്ളവും കല്ലും വന്ന് ഗതാഗത തടസ്സം ഉണ്ടായി. റോഡിന് ചെറിയതോതില്‍ നാഷനഷ്ടവും ഉണ്ടായിട്ടുണ്ട്.

പ്രദേശത്തുള്ള പത്തോളം കുടുംബങ്ങള്‍ വേനല്‍കാലത്തു ശുദ്ധജലത്തിനു ആശ്രയിക്കുന്ന ഒരു പഞ്ചായത്ത് കുളവും രണ്ടു കിണറുകളും പൂര്‍ണ്ണമായും മണ്ണും കല്ലും നിറഞ്ഞു ഉപയോഗശൂന്യമായി. അപകട സാധ്യത പരിഗണിച്ച് ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റിയിട്ടുണ്ട്.

Heavy rain: Middle-aged man goes missing in Chempanthotti thodu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്