തുരുത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തുന്ന ഫയര്‍ഫോഴ്‌സ്‌ വീഡിയോ ദൃശ്യം
Kerala

മലവെള്ളപ്പാച്ചിലില്‍ തുരുത്തില്‍ ഒറ്റപ്പെട്ട് വീട്; പിഞ്ച് കുഞ്ഞിനെ ഉള്‍പ്പടെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്; വീഡിയോ

കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിലാണ് പേമാരിയിലും ചുഴലിക്കാറ്റിലും വീട് ഒറ്റപ്പെട്ടുപോയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് തുരുത്തില്‍ ഒറ്റപ്പെട്ടുപോയ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ മൂന്നു പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിലാണ് പേമാരിയിലും ചുഴലിക്കാറ്റിലും വീട് ഒറ്റപ്പെട്ടുപോയത്.

കനത്ത മഴ തുടരുന്നതിനിടെയാണ് തേജസ്വിനി പുഴയ്ക്ക് സമീപത്തെ തുരുത്തില്‍പ്പെട്ട കൈകുഞ്ഞടക്കുള്ള കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കുടുംബം ഇവിടെ കുടുങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുഴയിലൂടെ തുരത്തിലേക്ക് നാട്ടുകാര്‍ നിര്‍മ്മിച്ച മരപ്പാലമുണ്ടായിരുന്നു. കനത്തമഴയില്‍ മരപ്പാലം ഒഴുകിപ്പോയതോടെ വീട്ടുകാര്‍ ഒറ്റപ്പെട്ടു. മനൂപ്, ബിജി, ഒന്നരമാസം പ്രായമുള്ള ആരോണ്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ തുരുത്തിലേക്ക് മറ്റൊരു പാലമുണ്ടാക്കിയാണ് ഫയര്‍ഫോഴ്‌സ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു