kerala rain ഫയൽ
Kerala

ന്യൂനമര്‍ദ്ദ പാത്തി; ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്.

കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക വരെ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

heavy rain, yellow alert in six districts today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

Today's Rashi Phalam November 27| വിവാഹാലോചനകളിൽ പുരോഗതി, തൊഴിൽ മാറ്റത്തിന് അനുകൂല സമയം

ബൗളിങ് പൊളിഞ്ഞു, ഇന്ത്യ ഔട്ട്! ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ

'വിസ്മയം... കളറാക്കി', 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്'

'ഇത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വഭാവമല്ല; മാടമ്പിത്തത്തിന്റെയും വ്യക്തികേന്ദ്രീകൃത അധികാര പ്രയോഗത്തിന്റെയും രാഷ്ട്രീയം'