NH 66 file
Kerala

ശക്തമായ മഴ: എന്‍എച്ച് 66ല്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു, ഗതാഗത തടസം, വിഡിയോ

ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാല്‍ ഗതാഗത തടസം നേരിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസം. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാല്‍ ഗതാഗത തടസം നേരിട്ടു.

ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ കുന്നിടിഞ്ഞതിനാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. മലയോര ഹൈവേയില്‍ നന്ദാരപ്പദവ് -ചേവാര്‍ റൂട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയും ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മിയാപദവ് പൈവളികെ ഉപ്പള റൂട്ടില്‍ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാരിയങ്കോട്, ചന്ദ്രഗിരി, കുമ്പള പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ചില ഭാഗങ്ങളില്‍ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുകയോ, മാറ്റി പാര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ട്. ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

ആനയോട്ടത്തിൽ നിരവധി തവണ ജേതാവ്; കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല'; വിഡി സതീശൻ അഭിമുഖം/ Exclusive

ജന്മദിനങ്ങള്‍ ഇനി 'കളറാക്കാം'; 'ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

തിരുവനന്തപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി,ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകൾ

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം