ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ; ആറു ജില്ലകളില്‍ ഓറഞ്ച് അലർട്ട് ; മുന്നറിയിപ്പ്

മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ ജാ​ഗ്രതാ നിർദേശവും  പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും  കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദേശം നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും