Heavy rains in Kochi: Waterlogging at various places, traffic snarls in the city Screen grab
Kerala

കൊച്ചിയില്‍ കനത്ത മഴ: വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട്, നഗരത്തില്‍ ഗതാഗതക്കുരുക്ക്

പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ട്. കടമുറികളിലേക്ക് വെള്ളം ഇരച്ചുകയറി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗരത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും. എം ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ട്. കടമുറികളിലേക്ക് വെള്ളം ഇരച്ചുകയറി.

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുളള കുട്ടികളുടെ മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവിണത്. കനത്തമഴയില്‍ താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. അവധി ദിവസമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം. കുരുക്കില്‍പ്പെട്ട യാത്രക്കാരി കുഴഞ്ഞുവീണു. ചുരത്തിലെ ഓവുചാലിലേക്ക് കാര്‍ വഴുതി അപകടമുണ്ടായി.

തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമുള്ളതിനാല്‍ നാളെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Heavy rains in Kochi: Waterlogging at various places, traffic snarls in the city

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

'മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി'

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

മണ്ഡല-മകരവിളക്ക്: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനെത്തിയത് ആറര ലക്ഷം തീര്‍ഥാടകര്‍

SCROLL FOR NEXT