ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

ഹെപറ്റൈറ്റിസ് ബി രോഗമുണ്ടെന്ന പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ല: ഹൈക്കോടതി 

വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തില്‍ തൊഴില്‍ നിഷേധിച്ചാല്‍ രോഗത്തിന്റെ പേരില്‍ ആരും തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരില്‍ ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താല്‍ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

തൊഴില്‍ നിഷേധിച്ചതിനെതിരെ ആന്ധ്ര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനെ  കക്ഷി ചേര്‍ത്തിരുന്നു. ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണെന്ന കാരണത്താല്‍ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. 

വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തില്‍ തൊഴില്‍ നിഷേധിച്ചാല്‍ രോഗത്തിന്റെ പേരില്‍ ആരും തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

ഹര്‍ജിക്കാരന്റെ കാര്യത്തില്‍ ഫാക്ടിലെ ഡോക്ടര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സ്വതന്ത്രമായി രൂപം നല്‍കിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് പരിഗണിക്കേണ്ടത്. ഹെപ്പറ്റൈറ്റിസ് ബി രോഗികള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നു ഹൈക്കോടതി  നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT