പാലപ്പിള്ളിയില്‍ ഇറങ്ങിയ ആനക്കൂട്ടം/വിഡിയോ ദൃശ്യം 
Kerala

മുപ്പതോളം കാട്ടാനകള്‍ റോഡില്‍; വഴിയോരത്തെ മീന്‍തട്ട് വലിച്ചെറിഞ്ഞു, ഭീതിയില്‍ നാട്ടുകാര്‍ - വിഡിയോ

റോഡിലൂടെ നടന്ന ആനകള്‍ മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് വലിച്ചെറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലപ്പിള്ളി സെന്ററില്‍ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പരത്തി. 30 ഓളം കാട്ടാനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. ഇവയെ കാട്ടിലേക്കു തിരിച്ചുകയറ്റിവിടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍ കുട്ടിപ്പയുടെ പറമ്പില്‍ ഇറങ്ങിയ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. റോഡിലൂടെ നടന്ന ആനകള്‍ മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് വലിച്ചെറിഞ്ഞു. മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ ആനകള്‍ കൂട്ടമായി കൊച്ചിന്‍ മലബാറിന്റെ റബ്ബര്‍ എസ്‌റ്റേറ്റിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആനകളെ തുരത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. 

തോട്ടം തൊഴിലാളികളുടെ പാഡികളും നിരവധി കച്ചവട സ്ഥാപനങ്ങളുമുള്ള പാലപ്പിള്ളിയില്‍ കാട്ടാനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ആനകള്‍ ഇറങ്ങിയതറിഞ്ഞത്. 

ഇത് രണ്ടാം തവണയാണ് പാലപ്പിള്ളി സെന്ററില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പാലപ്പിള്ളി സെന്ററില്‍ കാട്ടാനകളിലിറങ്ങി വീട്ടുമതില്‍ ഉള്‍പ്പടെ തകര്‍ത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT