യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു  screen grab
Kerala

വെള്ളച്ചാട്ടത്തിലെ അപകടമുനമ്പിലേയ്ക്ക് ചാടാനൊരുങ്ങി; സാഹസികമായി യുവാവിനെ രക്ഷിച്ച് സുഹൃത്ത്

കുറത്തിക്കുടിയില്‍ താമസിക്കുന്ന സനല്‍ ശശി എന്ന യുവാവാണ് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വെള്ളച്ചാട്ടത്തില്‍ ചാടി ജീവനൊടുക്കാനിറങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി സുഹൃത്ത്. ഇടുക്കി മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെയാണ് സുഹൃത്തും ജീപ്പ് ഡ്രൈവറും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കുറത്തിക്കുടിയില്‍ താമസിക്കുന്ന സനല്‍ ശശി എന്ന യുവാവാണ് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സനല്‍ പിന്മാറിയില്ല. ഒടുവില്‍ സുഹൃത്ത് തന്നെ സനലിന്റെ രക്ഷിക്കുവാന്‍ അപകടമുനമ്പിലേക്ക് ഇറങ്ങുകയായിരുന്നു.

ഈ സമയത്താണ് യാദൃച്ഛികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവര്‍മാരായ ബിബിന്‍, എബിന്‍, അലക്‌സ് എന്നിവര്‍ അവിടെയെത്തിയത്. ഇവരുംകൂടി ചേര്‍ന്ന് സനലിനെ അപകട മുനമ്പില്‍ നിന്ന് സാഹസികമായി വലിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴും താഴ്ചയിലേയ്ക്ക് ചാടാന്‍ സനല്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ധൈര്യം വിടാതെ എല്ലാവരും ചേര്‍ന്ന് സാഹസികമായി സനലിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

Heroic rescue of a youth at Perumbankuthu waterfall by local jeep drivers., The incident occurred at a 500-foot-deep dangerous cliff. Timely intervention by friends and local drivers saved the life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി: പി ജെ കുര്യന്‍

9000എംഎഎച്ച് ബാറ്ററി, 40,000 രൂപയില്‍ താഴെ വില; വണ്‍പ്ലസിന്റെ നോര്‍ഡ് 6 ഫൈവ് ജി ഫോണ്‍ ഏപ്രില്‍ ഏഴിന് വിപണിയില്‍

കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെ: പത്മജ വേണുഗോപാല്‍

200 വര്‍ഷം പഴക്കമുള്ള കുരിശടി ഒന്നങ്ങോട്ടു മാറി, തീവണ്ടിക്കു വഴിയൊരുക്കാന്‍!

'കീമോ തെറാപ്പിയെക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് നാരങ്ങാ വെള്ളം!', പൊടിക്കൈ പാളി, യുകെയിൽ ഇന്ത്യൻ ഡയറ്റീഷ്യന്റെ ലൈസൻസ് റദ്ദാക്കി

SCROLL FOR NEXT