Kerala

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

93 കുപ്പി ഹെറോയിന്‍ ആണ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തലയണ കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. അസം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹര്‍ മെഹബൂബ് (24)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ജ്യോതി ജംങ്ഷനില്‍ നടത്തുന്ന തലയണക്കടയുടെ മറവില്‍ ഹെറോയിന്‍ വില്‍പ്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിന്‍ പിടികൂടിയത്.

അസമില്‍ നിന്ന് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡിഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു. എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!