മുല്ലപ്പള്ളി രാമചന്ദ്രന്‍, ഫയല്‍ ചിത്രം 
Kerala

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ്?; മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡന്‍

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ഹൈബി ഈഡന്‍ രംഗത്ത്.

മുല്ലപ്പള്ളിയുടെ പേരു പറയാതെ, എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ചോദ്യം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആദ്യം വെടിപൊട്ടിച്ചത്.

തെരഞ്ഞെടുപ്പില്‍ യുഡിഫ് 41 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഇതില്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും