Renjith 
Kerala

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസിജിയിലും വ്യതിയാനം; രഞ്ജിത്ത് ആശുപത്രിയില്‍

ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ പിടിയിലായ സംവിധായകന്‍ രഞ്ജിത്ത് ആശുപത്രിയില്‍. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രഞ്ജിത്തിന് രക്തസമ്മര്‍ദ്ദം കൂടിയ നിലയിലാണ്. ഇസിജിയിലും വ്യതിയാനമുണ്ട്. ന്യൂറോ വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിക്കും. സിടി സ്‌കാനും എടുക്കും. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക.

തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. പരാതി ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ തുടർനടപടികൾ. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംവിധായകൻ രഞ്ജിത്തിനെതിരായ മൂന്നാമത്തെ ലൈം​ഗികാതിക്രമ പരാതിയാണിത്.

Director Renjith, who was arrested on a sexual assault complaint, is hospitalized.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചറില്‍ ആശങ്ക

രാജ്യത്ത് ഇന്ധനവില കുറയ്ക്കുമോ?; പ്രതികരണവുമായി പെട്രോളിയം മന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണം നല്‍കാം, എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?; പ്രയോജനങ്ങള്‍ എന്തെല്ലാം?