high court file
Kerala

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി

സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. വിവിധ വകുപ്പുകളിലായി 23 നിയമന ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഉത്തരവുകള്‍ നിലനില്‍ക്കെ പഞ്ചായത്ത്, ലൈബ്രേറിയന്‍ തസ്തികയില്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് താല്‍ക്കാലിക നിയമനം തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായിരുന്നു നിയമന നീക്കം.

High Court blocks government move to make temporary employees permanent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

അരലക്ഷം രൂപ തുണിയില്‍ പൊതിഞ്ഞ് ഫയലില്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

'നിഖില വിമലിനെപ്പോലൊരു നല്ല നടിയെ ഐറ്റം ഡാന്‍സ് കളിക്കാന്‍ വിളിക്കുമെന്ന് തോന്നുന്നുണ്ടോ?'; ആട് ത്രീ റൂമറില്‍ വിജയ് ബാബു

'മോനേ നീ ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു, ചതിക്കുകയായിരുന്നില്ലേ?'; അഖില്‍ മാരാരോട് കലാമണ്ഡലം സത്യഭാമ

ശമ്പളവര്‍ധന: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും

SCROLL FOR NEXT