

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്.
ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 95.20 രൂപയായും പെട്രോള്‍ 102.12 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.
ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവ്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവ പെട്രോള്‍, ഡീസല്‍ വിലകളിലെ സമീപകാല വര്‍ദ്ധനവ് എന്നിവയാണ് ഇന്ധനവിലയില്‍ പ്രതിഫലിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates