കൊച്ചി: കേരളാ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നല്‍കിയ നിരവധി ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തങ്ങള്‍ അടക്കം ആരോപിച്ചായിരുന്നു ഹര്‍ജികള്‍ കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവെക്കണം. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നല്‍കി കോടതി. മുന്‍ സര്‍ക്കാര്‍ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നടപടി. കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലിം വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നു.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചതെന്നും നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2026ല്‍ വഖഫ് ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ 9 പേരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതില്‍ എല്ലാവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്റെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates