പ്ലീഡര്‍ നിയമനം: 'കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ്?'; മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്നും അലോഷ്യസ് സേവ്യര്‍

'വിവാദത്തില്‍ വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്ക് അത് കണ്ടില്ലെന്ന് നടിക്കാനാകില്ല'
vd satheesan, aloshious xavier
വിഡി സതീശന്‍, അലോഷ്യസ് സേവ്യര്‍File
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്ക് അത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അതിന്റെ ഗൗരവം വ്യക്തമാക്കുമെന്നും അലോഷ്യസ് പറഞ്ഞു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യം തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ലെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തോടുള്ള മറുപടിയായാണ് അലോഷ്യസ് ഇക്കാര്യം വ്യക്തമാക്കിയത്.

'കേരളത്തിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്ക് വേണ്ടിയാണ് ചില ഘട്ടങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ സംസാരിക്കുന്നത്. പ്രവര്‍ത്തകരുടെ ആശങ്ക സ്വാഭാവികമായിട്ടും സംസ്ഥാന കമ്മിറ്റിയുടെ കൂടി ആശങ്കയാണ്. അത് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കും. തിരുവനന്തപുരം ഗവ. ലോ കോളജിലെ മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ അറിയിച്ച ആശങ്ക കേരളത്തിലെ കെഎസ്‌യുക്കാരുടെ കൂടി ആശങ്കയാണ്' -അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പ്ലീഡര്‍ നിയമനത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമമങ്ങളാണ് വിവാദം ഊതിപ്പെരുപ്പിക്കുന്നതെന്നുമായിരുന്നു ഇന്ന് രാവിലെ മുഖ്യമന്ത്രി പ്രതികരിച്ചത്. തിരുവനന്തപുരം ലോ കോളജ് കെഎസ്‌യു യൂണിയനും, അബിന്‍ വര്‍ക്കി ഉള്‍പ്പെടെ പരാതികള്‍ ഉന്നയിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവരൊന്നും അല്ലല്ലോ പ്ലീഡര്‍മാരെ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

vd satheesan, aloshious xavier
കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നത്. കോടതിയില്‍ നല്ല അഭിഭാഷകര്‍ വരണമല്ലോ. വിവാദത്തില്‍പ്പെട്ട രണ്ടുപേരും കോംപറ്റേറ്റിവ് ആയ ലോയേഴ്സാണ്. ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും ഈ രണ്ടുപേരുടെയും പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അവര്‍ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ അംഗങ്ങളാണ്. എസ്എഫ്ഐ പശ്ചാത്തലം ചൂണ്ടിക്കാട്ടിയപ്പോള്‍, സിപിഎമ്മില്‍ നിന്നുവന്ന അഞ്ചുപേരും, ബിജെപിയില്‍ നിന്നുവന്ന ഒരാളും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

vd satheesan, aloshious xavier
ടാറ്റ കപ്പല്‍ നിര്‍മ്മാണത്തിലേക്ക്, തുടക്കം കേരളത്തില്‍; 10,000 കോടി നിക്ഷേപിക്കും
vd satheesan, aloshious xavier
ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും
vd satheesan, aloshious xavier
കാലവര്‍ഷം ദുര്‍ബലം; ഇന്നും നാളെയും അഞ്ചു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തില്‍ പ്രതീക്ഷ
Summary

KSU state president Aloshious Xavier reply on govt pleader appointment controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com