ഫയല്‍ ചിത്രം 
Kerala

വിവാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ല; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് അഭിഭാഷക നല്‍കിയ കേസിലാണ് ജാമ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ നവനീത് എന്‍ നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് അഭിഭാഷക നല്‍കിയ കേസിലാണ് ജാമ്യം. വിവാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന്, ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടു. 

ലിവ് ഇന്‍ ബന്ധത്തില്‍ വിള്ളല്‍ വീണു എന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.  ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് ഒരാള്‍ പിന്‍മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

ലിവ് ഇന്‍ ബന്ധങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും അതു തുടര്‍ന്നു പോവാനാവില്ലെന്നു കണ്ട് ഒരാള്‍ പിന്‍മാറിയാല്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലൈംഗിക ബന്ധം സ്്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലേതു പോലെ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലിവ് ഇന്‍ ബന്ധങ്ങള്‍ സാധാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധം ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരില്‍ ഒരാള്‍ക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം നിലനില്‍ക്കണമെന്നില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്ന് ജസ്റ്റിസ് ബെഞ്ച് കുര്യന്‍ തോമസിന്റെ ബെഞ്ച് പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ കേസില്‍ സ്ത്രീയുടെ കണ്‍സന്റ് നേടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടുതന്നെ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി