ഓവർടേക്ക് ചെയ്താലും ഹോൺ മുഴക്കിയാലും പിടിവീഴും!; കൊച്ചി ന​ഗരത്തിൽ നിരോധന ഉത്തരവുമായി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 11:12 AM  |  

Last Updated: 08th July 2022 11:12 AM  |   A+A-   |  

no horn

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചി നഗരപരിധിയിൽ ബസുകളും ഭാരവാഹനങ്ങളും ഓവർടേക്ക്‌ ചെയ്യുന്നതും ഹോൺ മുഴക്കി ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച്‌ പൊലീസ്‌ ഉത്തരവ്‌. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമ്മീഷണർ സി എച്ച്‌ നാഗരാജു അറിയിച്ചു.

നഗരപരിധിയിലെ പ്രധാന റോഡുകളോട് ചേർന്നുള്ള കോടതികൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവയുടെ 100 മീറ്റർ പരിധിയിൽ ഹോൺ മുഴക്കുന്നത്‌ നിരോധിച്ചു. ഈ സ്ഥലങ്ങൾ സൈലൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌. കോടതികൾ, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‌ 100 മീറ്റർ പരിധിയിലുള്ള നിരത്തുകളിൽ സ്റ്റേജ്‌ കാരിയറുകൾ, ഓട്ടോറിക്ഷകൾ, ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉൾപ്പെടെ മറ്റിതര വാഹനങ്ങൾ എന്നിവ അപകടം തടയാനല്ലാതെ ഹോൺ മുഴക്കരുത്.

സ്വകാര്യബസുകളും ഓട്ടോറിക്ഷകളും നിരത്തുകളിൽ ഇടതുവശം ചേർന്ന്‌ മാത്രം സഞ്ചരിക്കണം. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ഓവർടേക്ക്‌ ചെയ്യാൻ പാടില്ല. നിർദിഷ്ട വേഗത്തിൽ കൂടുതൽ ഈ വാഹനങ്ങൾ ഓടിക്കരുതെന്നും കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുപ്പത് കഴിഞ്ഞവർക്ക് എല്ലാ വര്‍ഷവും സൗജന്യ ആരോഗ്യപരിശോധന; ജീവിത ശൈലീരോ​ഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ