കേരള ഹൈക്കോടതി ഫയൽ
Kerala

കൈവശ ഭൂമിക്ക് പട്ടയം: സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി സ്റ്റേ നീക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 1964ലെ ചട്ടപ്രകാരം കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. 2024 ജനുവരി 10 മുതല്‍ നിലനിന്നിരുന്ന സ്റ്റേ നീങ്ങിയതോടെ സര്‍ക്കാരിന് ആശ്വാസമായി. ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പട്ടയ വിതരണം നടത്താമെന്നാണ് കോടതി നിര്‍ദേശം. എത്ര കൈവശഭൂമിക്ക് പട്ടയം നല്‍കാം തുടങ്ങിയ മാനദണ്ഡങ്ങള്‍ തീരുമാനിച്ചായിരിക്കണം പട്ടയം വിതരണം നടത്തേണ്ടത് തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍.

1971 ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്നായിരുന്നു സര്‍ക്കാരുണ്ടാക്കിയ ചട്ടം. എന്നാല്‍ ചില സംഘടനകളും വ്യക്തികളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 1964ലെ ചട്ടത്തില്‍ സമയപരിധി ഉണ്ടായിരുന്നില്ലെന്നും ഇത് നിരവധി പേര്‍ അനധികൃതമായി അപേക്ഷയുമായെത്താന്‍ കാരണമായെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി സ്റ്റേ നീക്കിയത്.

പട്ടികവര്‍ഗ മേഖലകളില്‍ ഉള്‍പ്പെടെയുള്ള കൈവശ ഭൂമിക്കുള്ള പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറെടുക്കുമ്പോഴായിരുന്നു ഹൈക്കോടതി ഈ നടപടികള്‍ക്ക് സ്റ്റേ പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പട്ടയമേളയില്‍ 2000 പട്ടയങ്ങള്‍ കൂടി തയ്യാറാക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു ഇതിനു പിന്നാലെ സ്റ്റേ വന്നതോടെ ഈ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതാവുകയായിരുന്നു.

High Court has lifted the stay for distributing title deeds (pattayam) for occupied land

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ട്രംപ് വെറുതെ പറയുന്നയാളല്ല പ്രവര്‍ത്തിക്കുന്നയാളാണ്'; ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, ഇറാനില്‍ യുദ്ധഭീതി

'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു

CUET 2026: വിട്ടുപോയവർക്ക് ഇപ്പോൾ അപേക്ഷിക്കാം, സിയുഇടി യുജി സമയം നീട്ടീ; അപേക്ഷാ വിൻഡോ തുറന്ന് എൻടിഎ

30,000 രൂപ വരെ സ്റ്റൈപൻഡ്, നിഷിൽ ടീച്ചിങ് അസോസിയേറ്റ്, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

'സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യം, ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ശ്രമം'

SCROLL FOR NEXT