കേരള ഹൈക്കോടതി ഫയൽ
Kerala

ലൈംഗികാതിക്രമ കേസുകളിലെ നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കില്‍ ഈടാക്കുമെന്ന് ഹൈക്കോടതി

തുക വിതരണം ചെയ്യാത്തതില്‍ വിശദീകരണം നല്‍കാന്‍ ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നേരിട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം വിവിധ കോടതികള്‍ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്തില്ലെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിടുമെന്ന് ഹൈക്കോടതി. തുക വിതരണം ചെയ്യാത്തതില്‍ വിശദീകരണം നല്‍കാന്‍ ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഹര്‍ജി വീണ്ടും 23ന് പരിഗണിക്കും. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്നാണ് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചത്. ഓണ്‍ലൈനില്‍ ഹാജരായ ആഭ്യന്തര സെക്രട്ടറി തുക അനുവദിക്കേണ്ടത് ധനകാര്യ വകുപ്പാണെന്നു വിശദീകരിച്ചു. തുടര്‍ന്നാണ് ധനകാര്യ സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

പിഴത്തുക, സംഭാവന തുടങ്ങിയവ ലഭിക്കാത്തതാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സം എന്ന സര്‍ക്കാരിന്റെ വിശദീകരണം കോടതി തള്ളി. തുക അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തുക അനുവദിച്ചിട്ടുമതി വാദമെന്നും കോടതി ഓര്‍മിപ്പിച്ചു. കെല്‍സ യോഗത്തില്‍ ധനകാര്യ സെക്രട്ടറി വരാതെ പ്രതിനിധിയെ അയച്ചത് ഉചിതമായില്ലെന്നും കോടതി പറഞ്ഞു. വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം 2022 മുതല്‍ 47 കോടിരൂപയും മീഡിയേറ്റര്‍മാരുടെ ഫീസ് ഇനത്തില്‍ 10 കോടിയോളം രൂപയുമാണ് നല്‍കാനുള്ളത്. ഇത് മുടങ്ങിയതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്.

high court on victim compensation fund distribution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT