Sabarimala ഫയൽ
Kerala

ആളുകളെ തിക്കിത്തിരക്കി ഇങ്ങനെ കയറ്റിവിടുന്നത് എന്തിന്?; ശബരിമലയിലെ തിരക്കില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തോന്നിയപോലെ ആളുകളെ കയറ്റുന്നത് തെറ്റായ സമീപനമാണെന്ന് കോടതി വിമര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ശബരിമലയില്‍ ഇന്നലെയുണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.

ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ച് പരമാവധി എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കണക്കാക്കി ശാസ്ത്രീയ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകേണ്ടത്. എന്തുകൊണ്ടാണ് നാലായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്ത് 20,000 പേരെ തിരികി കയറ്റാന്‍ ശ്രമിക്കുന്നത്?. സന്നിധാനത്ത് എത്രപേരെ ഉള്‍ക്കൊള്ളാനാകുമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തത വരുത്തണം. അതിന്റെ അടിസ്ഥാനത്തിലാകണം ആളുകളെ കയറ്റി വിടേണ്ടത്.

ആളുകളെ തിക്കിത്തിരക്കി എന്തിനാണ് ഭക്തരെ ഇങ്ങനെ കയറ്റി വിടുന്നതെന്ന് കോടതി ചോദിച്ചു. പരമാവധി ആളുകളെ കയറ്റി വിട്ടിട്ട് എന്താണ് കാര്യം. കുട്ടികളും പ്രായമായവരും വരെ ഇതുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. സ്ഥലപരിമിതി ഒരു യാഥാര്‍ത്ഥ്യമാണ്. അതുള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പൊലീസിനെക്കൊണ്ടു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബരിമല മുന്നൊരുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി കൂടിയാലോചനകള്‍ നടക്കുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഏകോപനം ഇല്ലാതെ പോയി എന്നതിന് തെളിവാണ് ഇന്നലെയുണ്ടായ വന്‍ തിരക്ക്. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ട ഏകോപനം അവസാന നാളുകളില്‍ തുടങ്ങിയതാണ് ഈ വീഴ്ചയ്ക്ക് കാരണം. തോന്നിയപോലെ ആളുകളെ കയറ്റുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിമര്‍ശിച്ചു.

The High Court has strongly criticized the Travancore Devaswom Board for the uncontrolled crowd of devotees at Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്ന് ഏകോപനം നടത്തി; ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല, ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി'

20,000 പാക് രൂപ വീതം സംഭാവന പിരിച്ചു, പണം സ്വീകരിച്ചത് സഡാപേ ആപ് വഴി; ജെയ്‌ഷെ മുഹമ്മദ് വനിതകളെ ഉപയോഗിച്ചും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു

'യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442'; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

ഓസ്ട്രിയയിൽ നഴ്‌സിങ്: കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്, 3 ലക്ഷം വരെ ശമ്പളം

കുളിക്കുമ്പോള്‍ കരുതല്‍ വേണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക

SCROLL FOR NEXT