കൊച്ചി: കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ എസ്എഫ്‌ഐ അനുഭാവികളായ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സസ്‌പെന്‍ഷനും അന്വേഷണ റിപ്പോര്‍ട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഭേദഗതി ഹര്‍ജി നല്‍കിയെങ്കിലും റജിസ്ട്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കേസ് ഇന്നത്തേക്ക് മാറ്റിയത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും തങ്ങള്‍ക്കതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ സര്‍വകലാശാലയുടെ പക്കല്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി ഹര്‍ജി. സസ്‌പെന്‍ഷനെ തുടര്‍ന്ന് നഷ്ടമായ ഹാജരും ഇന്റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നുമാണ് ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates