കേരള ഹൈക്കോടതി ഫയൽ
Kerala

സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം നാളെ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫ്‌ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നാളെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം നാളെ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതിനുശേഷം മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നല്‍കാത്തത് എന്ന ഹര്‍ജിക്കാരന്റെ വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയവേ മരിച്ചതിനാല്‍ ആശുപത്രിയില്‍ 1.30 ലക്ഷം രൂപ ചെലവായി. ഇതു നല്‍കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് ജെബിന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ഉച്ചക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ നാളെ ഹാജരാക്കാം എന്ന് അഭിഭാഷകന്‍ അറിയിച്ചു.

ഫ്‌ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മനുവിന്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയില്‍ എത്തിച്ചത്. ഫെബ്രുവരി മൂന്നിനാണ് പങ്കാളിക്ക് പുലര്‍ച്ചെ ഫ്‌ലാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. നാലിന് മരിച്ചു. ആറു വര്‍ഷമായി ഒന്നിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് മരിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ടി20യില്‍ 'പുതിയ റെക്കോര്‍ഡ്' സ്ഥാപിച്ച് അഭിഷേക് ശര്‍മ!