Hindu Aikya Vedi protests, student denied entry for wearing black as part of Sabarimala fast screen grab
Kerala

ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി

തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.

എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി.

കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കുട്ടിയെ സ്‌കൂളിലേയ്ക്ക് വിടേണ്ടതില്ലെന്ന് രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. യൂണിഫോം ധരിക്കാതെ വിദ്യാര്‍ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് ആയിരുന്നു സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതെന്നാണ് പരാതി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശേരിയാണ് നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. നിരവധി കുട്ടികള്‍ക്ക് ഈ അവസ്ഥയുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്‌കൂളിന്റെ നിയമാവലിയുടെ ഭാഗമാണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹിന്ദു ഐക്യവേദിയുടെ നേതാക്കന്‍മാരോട് വ്യക്തമാക്കിയത്.

Hindu Aikya Vedi protests, student denied entry for wearing black as part of Sabarimala fast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

അച്ഛന്‍ 'യുവരാജ് സിങ്' ഫാന്‍, മകന്‍ 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം!

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍'; എല്ലാവര്‍ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്

SCROLL FOR NEXT