ഇസ്മായില്‍ 
Kerala

കാറില്‍ തട്ടി തെറിച്ചുവീണു; സ്‌കൂട്ടര്‍ യാത്രികന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു 

ദേശീയപാത പറവൂര്‍ കവലയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: ദേശീയപാത പറവൂര്‍ കവലയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കല്‍ വീട്ടില്‍ ഇസ്മായിലാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂര്‍കവല സിഗ്‌നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ആലുവയില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇസ്മായില്‍. വഴിയോരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മിററില്‍  ഹാന്‍ഡില്‍ തട്ടി സ്‌കൂട്ടര്‍ വലതുവശത്തേക്ക് മറിഞ്ഞു. ഈ സമയം തൊട്ടുപിറകില്‍ തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഇസ്മായിലിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇസ്മയില്‍ തല്‍ക്ഷണം മരിച്ചു.

അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പിതൃസഹോദരന്റെ മകളുടെ ഭര്‍ത്താവാണ് ഇസ്മായില്‍. ഭാര്യ: ചെങ്ങമനാട് പറമ്പയം ഊലിക്കര കുടുംബാംഗം റഹ്മത്ത്. മക്കള്‍: ഷിഹാബ് (പിഡബ്ല്യുഡി, തൃശൂര്‍), ഷെബീന (സബ് രജിസ്ട്രാര്‍ ഓഫിസ്, ചെങ്ങമനാട്), ഷെറീന (ഹെഡ് പോസ്റ്റ് ഓഫിസ്, ആലുവ). മരുമക്കള്‍: ആഷിത, ഷിഹാബ്, അനീസ് (കെഎസ്എഫ്ഇ, കാക്കനാട്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി