പിടിയിലായ രാധാകൃഷ്ണന്‍, ഹണി അലി  
Kerala

ആവശ്യക്കാരന്‍ വിളിച്ചാല്‍ മദ്യം എത്തിക്കും; 'ഹണി അലി' പിടിയില്‍

ഇയാള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 13.5 ലിറ്റര്‍ മദ്യവുമായി ഹണി അലി എന്ന വിളിപേരില്‍ അറിയപ്പെടുന്ന അലി ഹൈദ്രോസ് കാരിക്കോട് എക്സൈസ് പിടിയിലായി. ഫോണ്‍ വിളിച്ചാല്‍ ബൈക്കില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുകൊടുത്താണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ്, പൊലീസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്.

ഇയാളുടെ പക്കല്‍ നിന്നും 13.5 ലിറ്റര്‍ മദ്യവും, ഹോണ്ട ഡിയോ സ്‌കൂട്ടര്‍, മദ്യ വില്‍പ്പന നടത്തി കിട്ടിയ 3000 രൂപ എന്നിവ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുന്നത്തുനാട് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി ബി രഞ്ചുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ജില്ലയില്‍ നിന്നും 113.32 ലിറ്റര്‍ മദ്യം പിടികൂടി. മഞ്ചേശ്വരം സ്വദേശി രാധാകൃഷ്ണന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കര്‍ണാടക, കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ സുരക്ഷിത സ്ഥലങ്ങളില്‍ മദ്യം ശേഖരിച്ച് വെക്കുകയും ജില്ലയുടെ ഇതര സ്ഥലങ്ങളിലേക്ക് എത്തിക്കുകയുമായിരുന്നു ഇയാള്‍. ഈ കേസില്‍ അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെട്ടയാള്‍ ഇടനിലക്കാരനാണെന്നാണ് സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT