ഹണി റോസ് ഫയൽ
Kerala

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തില്‍, മോശം കമന്റ് ഇടുന്നവര്‍ക്ക് ഉടന്‍ പിടിവീഴും; വ്യാജ ഐഡികളാണെങ്കിലും കുടുങ്ങും, കടുപ്പിച്ച് പൊലീസ്

സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും.

നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

നടിയുടെ പോസ്റ്റിന് താഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തി. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ് അവകാശപ്പെട്ടു. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചോ, തന്നെക്കുറിച്ചോ ക്രിയാത്മകമായോ, സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ല. തന്റെ നേരെ അശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് താന്‍ രംഗത്തെത്തുമെന്ന് ഹണി റോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ താന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണ്. ഒരിക്കല്‍ കൂടി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാ പണ്ഡിതമാന്യന്‍മാരേ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു'- ഹണി റോസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വഖഫ് കേന്ദ്ര നിയമം, അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു'

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം: സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി; 'ഞങ്ങളുടെ സമയം കളയരുത്' എന്ന് ചീഫ് ജസ്റ്റിസ്

വില 8.75 ലക്ഷം രൂപ; സിട്രോണ്‍ ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'പൃഥ്വിയുടെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാല്‍ മതി, ലാലേട്ടന്റെ വില കളഞ്ഞു'; വിസ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം

രാമക്ഷേത്ര സംഭാവന മോഷണത്തില്‍ കുലുങ്ങാത്തവര്‍ മറ്റെന്തിലാണ് നാണംകെടുക; രൂക്ഷവിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി