കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ കോഴിക്കോട്ട് പൊലീസിന്റെ പിടിയിലായി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. എറണാകുളത്ത് നിന്നാണ് യുവതി ബസില്‍ യാത്ര പുറപ്പെട്ടത്.
പെണ്‍കുട്ടിയുടെ സമീപത്തിരുന്ന പ്രതി, ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ബസ് കോഴിക്കോട്ട് എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ, മറ്റു യാത്രക്കാരും ബസിലെ ജീവനക്കാരും ഇടപെടുകയായിരുന്നു. ബസ് നേരേ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് പ്രതിയെ കൈമാറിയത്. സംഭവത്തില്‍ പ്രതിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക