പ്രതീകാത്മക ചിത്രം 
Kerala

പേപ്പർ തുറന്നു നോക്കിയപ്പോൾ കണ്ടത് ഫോൺ; സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് ന​ഗരത്തിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. കോഴിക്കോട് ന​ഗരത്തിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. 

ഹോട്ടലിൽ എത്തിയ യുവതിയാണ് ജനാലയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. ഹോട്ടലിൽ വൈകിട്ട് ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് വെള്ള പേപ്പർ പൊതിഞ്ഞു വച്ചതു കണ്ടത്. സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ ഓൺ ചെയ്തു വച്ച നിലയിലായിരുന്നു.

ഫോൺ എടുത്തു വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി പൊലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുൻപ് ഹോട്ടലിൽ ജോലിക്കെത്തിയതാണ് യുവാവ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT