പത്തനംതിട്ട കോന്നി ഇളകൊള്ളൂരില്‍ ഇന്ന് രാത്രിയോടെയാണ് സംഭവം. പ്രതീകാത്മക ചിത്രം
Kerala

വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യ ലഹരിയില്‍ ചെയ്തതെന്ന് സംശയം

മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. ഇളകൊള്ളൂര്‍ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജും വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.

മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യ ഹരിയില്‍ മനോജ് വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കുന്നത് പതിവായിരുന്നു. വീട്ടില്‍ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.

വനജയും ഭര്‍ത്താവും തീപിടിച്ചപ്പോള്‍ മാറിയതിനാല്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT