തോമസിന്റെ വീട് 
Kerala

10 വർഷം മുൻപ് 20,000 മുടക്കി വീടിന്റെ അറ്റകുറ്റപ്പണി; 41,264 രൂപ സെസ് അടയ്ക്കാൻ കർഷകനു നോട്ടീസ്!

അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്‍റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് തോമസ് ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: 50 വർഷം പഴക്കമുള്ള വീടിനു 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ​ഗൃഹനാഥനു 40,000 രൂപ സെസ് ചുമത്തി തൊഴിൽ വകുപ്പ്. കണ്ണൂർ കേളകത്തെ കർഷകൻ പുതനപ്രയിലെ തോമസിനാണ് നോട്ടീസ് കിട്ടിയത്. റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ തറ വിസ്തീർണം രേഖപ്പെടുത്തിയാണ് സെസ് കണക്കാക്കിയത്. പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്നാണ് വകുപ്പിന്റെ മറുപടി. 

അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്‍റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് തോമസ് ചോദിക്കുന്നു. ഇക്കാര്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് തോമസ്.

പത്ത് വർഷം മുൻപായിരുന്നു അറ്റകുറ്റപ്പണി. മേൽക്കൂരയുടെ ചോർച്ചയും പട്ടിക ചിതലരിച്ചതും കാരണം കുറച്ചു ഭാ​ഗം ഷീറ്റിട്ടു. 20,000 രൂപയാണ് ഇതിനു ചെലവ് വന്നത്. 2016ൽ റവന്യൂ വകുപ്പ് 6000 രൂപ കെട്ടിട നികുതി ഈടാക്കി. 

തറവിസ്തീർണം അളന്നത് 226.72 ചതുരശ്ര മീറ്റർ. തറവിസ്തീർണം 316. 2. റവന്യു വകുപ്പ് കണക്കാക്കിയതിനേക്കാൾ കൂടുതൽ. ആകെ നിർമാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം. അതിന്‍റെ ഒരു ശതമാനമായ 41,264 രൂപ സെസായി അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, ലഭിച്ചത് 2016ൽ കെട്ടിട നികുതി അടച്ച വിവരങ്ങളാണെന്നു തൊഴിൽ വകുപ്പ് വ്യക്തമാക്കി. അതനുസരിച്ച് സ്ക്വയർ മീറ്ററിന് 11000 രൂപ കണക്കാക്കി നിർമാണച്ചെലവ് നിശ്ചയിച്ചുവെന്നും തൊഴിൽ വകുപ്പ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

SCROLL FOR NEXT