1100 ചതുരശ്രയടി വിസ്തീർണമുള്ള വീട് 45 അടിയോളം പുറകോട്ട് ആണ് മാറ്റിസ്ഥാപിച്ചത് വീഡിയോ സ്ക്രീൻഷോട്ട്
Kerala

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ

മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രന്‍ നായരുടെ വീട് കണ്ട് അത്ഭുതപ്പെടുകയാണ് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രന്‍ നായരുടെ വീട് കണ്ട് അത്ഭുതപ്പെടുകയാണ് നാട്ടുകാര്‍. ആരും പണിയാത്ത രീതിയില്‍ വ്യത്യസ്തമായി നിര്‍മിച്ചത് കൊണ്ടാണോ ജനങ്ങള്‍ ആശ്ചര്യപ്പെടുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റി. എല്‍ഐസി എക്‌സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച രാമചന്ദ്രന്‍ നായര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിലയ്ക്ക് വാങ്ങിയ വീട് ഒരു ചെറിയ പോറല്‍ പോലുമേല്‍ക്കാതെ പുറകിലേക്ക്് മാറ്റി സ്ഥാപിച്ചിരിക്കുന്നത് കണ്ടാണ് നാട്ടുകാരുടെ കണ്ണുതള്ളിയത്.

മാവേലിക്കര-രണ്ടാംകുറ്റി റോഡില്‍ പല്ലാരിമംഗലത്തിനു സമീപമാണ് 1100 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് 45 അടിയോളം പുറകോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്ഥാപിച്ചത്. ഹരിയാന കുരുക്ഷേത്ര ആസ്ഥാനമായുള്ള ശ്രീറാം ബില്‍ഡിങ് ലിഫ്റ്റിങ് എന്ന സ്ഥാപനത്തിലെ 6 തൊഴിലാളികളാണു 45 ദിവസത്തോളം പരിശ്രമിച്ച് വീട് പുറകിലേക്കു മാറ്റിയത്്. വലിയ കെട്ടിടം പുറകിലേക്കു മാറ്റിയതു കണ്ട് ആശ്ചര്യപ്പെട്ട നാട്ടുകാരോടു 3 നില കെട്ടിടം ഒരു കുഴപ്പവുമില്ലാതെ പുറകിലേക്കു നീക്കിയവരാണു തങ്ങളെന്നാണ് തൊഴിലാളികള്‍ അഭിമാനത്തോടെ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെട്ടിടം നിരക്കി മാറ്റുന്നതിനായി ചാനല്‍ ക്രമീകരിക്കാനും പുതിയ സ്ഥലത്തു ബേസ്മെന്റ് നിര്‍മിക്കുന്നതിനും പിന്തുണച്ചത് ചെട്ടികുളങ്ങര ദേവഗിരി ബില്‍ഡിങ് ഡവലപ്പേഴ്‌സ് ആണ്. രാമചന്ദ്രന്‍ നായര്‍ 4 വര്‍ഷം മുന്‍പാണു പല്ലാരിമംഗലം അശോക് നിവാസ് എന്ന കോണ്‍ക്രീറ്റ് വീടും 26 സെന്റ് സ്ഥലവും വാങ്ങിയത്. പുറകില്‍ ഏറെ സ്ഥലം ഉണ്ടായിരുന്നെങ്കിലും വീട് റോഡിനോട് അടുത്തു നില്‍ക്കുന്നതിനാല്‍ അസൗകര്യം അനുഭവപ്പെട്ട രാമചന്ദ്രന്‍ നായര്‍ ആദ്യം വീട് പൊളിച്ചു നീക്കി പുതിയതു നിര്‍മിക്കാനാണ് ആലോചിച്ചത്. ഉറപ്പുള്ള കെട്ടിടം പൊളിച്ചു നീക്കി പുതിയതു നിര്‍മിക്കുന്നതിന്റെ ചെലവ് ഏറെയായതിനാല്‍ കെട്ടിടം പിന്നിലേക്കു നീക്കി സ്ഥാപിക്കാനായിരുന്നു പദ്ധതി.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മുംബൈയില്‍ മൂന്ന് നില കെട്ടിടം ഉയര്‍ത്തി മാറ്റി പുതിയ സ്ഥലത്തു സ്ഥാപിച്ച കുരുക്ഷേത്ര ശ്രീറാം ടീമിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 45 ദിവസമായി 6 ജീവനക്കാര്‍ പണിയെടുത്താണു കെട്ടിടം നീക്കിയത്. 90 ദിവസത്തെ കരാറാണു കമ്പനിയുമായി ഉള്ളത്. കെട്ടിടം മാറ്റി പുതിയ സ്ഥലത്തു സ്ഥാപിക്കുന്നതിനു മൊത്തം 8 ലക്ഷത്തോളം രൂപയാണു ചെലവ് വന്നത്. പുതിയ ബേസ്മെന്റില്‍ കെട്ടിടം ബന്ധിപ്പിച്ചു തറ ക്രമീകരിക്കുന്നതോടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നു ദേവഗിരി ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ കെ ഗോപകുമാര്‍, എന്‍ജിനീയര്‍ എം മഹേഷ് എന്നിവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT