പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. ആർഎസ് റോഡ് തെക്കെത്തൊടിയിൽ ഖദീജ (63) യാണ് മരിച്ചത്.
ഇവരുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഖദീജയുടെ സഹോദരിയുടെ മകൾ ഷീജയുടെ മകൻ യാസിറാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനായ അൽത്താഫിനെയും പൊലീസ് തിരയുകയാണ്.
ഇന്നുച്ചയ്ക്ക് ഷീജ സ്വർണാഭരണം വിൽക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ഖദീജയുടെ സ്വർണമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഷീജ ബന്ധുവായതിനാൽ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്.
തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. എന്നാൽ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates