അലിഷ ജിന്‍സണ്‍  എ സനേഷ്‌(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌)
Kerala

'ഓ! മോന്‍ അല്ല, മോള്‍ ആണോ?' മഞ്ഞുമ്മേല്‍ ഗേള്‍ സവാരി ആപ് ബ്രാന്‍ഡ് അംബാസിഡറായതിങ്ങനെയാണ്

''ജീവിതം ഒരിക്കലും സുഗമമായി പോകില്ല. ഓരോ കോണിലും ഒറ്റപ്പെട്ട തടസങ്ങള്‍ ഉണ്ടാകും. എന്റെ ജീവിതത്തിലും എനിക്ക് ചെറിയ തടസങ്ങളല്ല നേരിട്ടത്. ''

Author : അനു കുരുവിള

കൊച്ചി: ഡാ മോനേ, ഓട്ടം പോകുമോ?

അതിനെന്താ ചേട്ടാ...എങ്ങോട്ടാ?

ഓ! മോന്‍ അല്ല, മോള്‍ ആണോ?

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോയിലെ സംഭാഷണമാണിത്. കൊച്ചിയിലെ മഞ്ഞുമ്മേല്‍ നിവാസിയായ 18 കാരി അലിഷ ജിന്‍സണിന്റെ ജീവിതം മാറ്റിമറിച്ച വിഡിയോ ആണിത്. വൈറല്‍ വിഡിയോ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റി. അലിഷയുടെ മനക്കരുത്തും നിശ്ചയ ദാര്‍ഢ്യവും മന്ത്രിയെ സ്വാധീനിച്ചു. സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി ആപായ കേരള സവാരിയുടെ ബ്രാന്‍ഡ് അംബാസിഡറായി അലിഷയെ തെരഞ്ഞെടുത്തതിങ്ങനെയാണ്.

എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് അലി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. ''ജീവിതം ഒരിക്കലും സുഗമമായി പോകില്ല. ഓരോ കോണിലും ഒറ്റപ്പെട്ട തടസങ്ങള്‍ ഉണ്ടാകും. എന്റെ ജീവിതത്തിലും എനിക്ക് ചെറിയ തടസങ്ങളല്ല നേരിട്ടത്. എന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ട് കിടപ്പിലായപ്പോഴാണ് കുടുംബം പ്രതിസന്ധിയിലാകുന്നത്, അലീഷ പറയുന്നു.

അലീഷയുടെ അച്ഛന്‍ വീടുകളും ഫര്‍ണിച്ചറുകളും വൃത്തിയാക്കുന്ന ജോലി ചെയ്ത് കൊടുക്കുന്ന ഒരു കമ്പനി തുടങ്ങി. ''എന്റെ സഹോദരന്‍ കോഴ്‌സ് ഉപേക്ഷിച്ച് കമ്പനി നോക്കി നടത്താന്‍ തുടങ്ങി. എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ളതെല്ലാം ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് മഞ്ഞുമ്മല്‍ ഗേള്‍ എന്ന

ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയത്, അലിഷ പറയുന്നു.

തീരുമാനം കുടുംബത്തെ അറിയിച്ചപ്പോള്‍ അവര്‍ പിന്തുണ നല്‍കി. എന്റെ വീടിനടുത്ത് താമസിക്കുന്നവരില്‍ നിന്നാണ് എന്റെ ആദ്യ യാത്രകള്‍ തുടങ്ങിയത്. യാത്രാക്കൂലി കുടുംബത്തിന്റെ ഭാരം ലഘൂകരിക്കാന്‍ പര്യാപ്തമാണെന്ന് ഞാന്‍ മനസിലാക്കിയെന്നും അലിഷ പറയുന്നു.

ആദ്യം ഒരു ദിവസം 500 രൂപയാണ് സമ്പാദിച്ചത്. പിന്നീട് ഊബര്‍ ഓടിത്തുടങ്ങിയപ്പോള്‍ 600-700 രൂപ സമ്പാദിക്കാന്‍ കഴിഞ്ഞു. വൈകുന്നേരം 5 മണി മുതല്‍ അര്‍ദ്ധരാത്രി വരെ അലീഷ ജോലി ചെയ്യുന്നു. രാത്രി വൈകി യാത്ര ചെയ്യുമ്പോഴും മോശം അനുഭവം ഒന്നുമുണ്ടായിട്ടില്ലെന്നും അലീഷ പറയുന്നു. കേരള സവാരി ആപ്പ് ഡ്രൈവര്‍മാര്‍ക്ക് ഒരു അനുഗ്രഹമാണെന്നും അലീഷ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍