HRDS founding secretary Aji Krishnan in custody file
Kerala

മകളെ പീഡിപ്പിച്ചെന്ന് മുന്‍ ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍

എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്‌സോ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്‌സോ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്. അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

11 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതിയില്‍ പറയുന്നു. 2024ലാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം പരാതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എഫ്‌ഐആറില്‍ ഇതുവരെ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തര്‍ക്കമാണ് കാരണമെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു.

HRDS founding secretary Aji Krishnan in custody,former employee complains of molestation of daughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം, എണ്ണവില കുതിച്ചുയരുന്നു, നിതിൻ വായ്പ എടുത്തത് വീട്ടിലറിഞ്ഞ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആശാ ഭോസ്‌ലെയുടെ സംസ്‌കാരം ഇന്ന്, പ്രിയ ഗായികക്ക് വിട നല്‍കാനൊരുങ്ങി രാജ്യം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന്‍-യുഎസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ

ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കരദാസും ജയിലിന് പുറത്തേക്ക്, സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

SCROLL FOR NEXT