മുഹമ്മദ് സലീം 
Kerala

മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കി; ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി, ഭാര്യ ഗുരുതരാവസ്ഥയില്‍ 

മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യപിച്ചെത്തി ഭാര്യയെയും കുടുംബത്തെയും സലീം തല്ലുന്നത് പതിവാണ്. ഇതുസംബന്ധിച്ച് ഇതിന് മുന്‍പും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പലതവണ പൊലീസ് സലീമിനെ താക്കീത് ചെയ്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സീനത്തിനെ സലീം ആക്രമിച്ചത്. 

സീനത്തിന്റെ പരാതിയില്‍ പൊലീസ് വീട്ടില്‍ എത്തി അന്വേഷിച്ചെങ്കിലും സലീമിനെ കാണാന്‍ സാധിച്ചില്ല. പൊലീസ് പോയതിന് ശേഷം വീട്ടില്‍ എത്തിയ സലീം സീനത്തിനെ ആക്രമിക്കുകയായിരുന്നു. മരംവെട്ടുകാരനായ സലീം കോടാലി കൊണ്ടാണ് വെട്ടിയത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കുകളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?