കാസര്‍കോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവും മരിച്ചു. മണിക്കൂറുകളുടെ ഇടവേളയില്‍ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍ ദേവദത്തന്‍ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനം (75) എന്നിവരാണു മരിച്ചത്. ഗിരിജാദേവിയുടെ മൃതദേഹത്തിനരികെ നാമം ജപിച്ച് കൊണ്ടിരിക്കെ ദേവദത്തന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഇവരുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണു സംഭവം. ഗിരിജാദേവി അന്തര്‍ജനം 14നു രാത്രി 11.30ന് ആണു മരിച്ചത്. ഭാര്യയുടെ വിയോഗം ഇന്നലെ രാവിലെ എട്ടോടെയാണു ദേവദത്തനെ അറിയിച്ചത്.
തുടര്‍ന്നു ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേവദത്തന് ദേഹാസ്വാസ്ഥ്യമുണ്ടായി. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം സ്വവസതിയായ ഇരവിനല്ലൂര്‍ കരിവേലി ഇല്ലം വളപ്പില്‍ നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates