ഭർത്താവിനെയും ഭാര്യയെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു  ടിവി ദൃശ്യം
Kerala

ഭര്‍ത്താവ് കിണറ്റില്‍ വീണു, എന്തുചെയ്യണമെന്നറിയാതെ നാട്ടുകാര്‍; രക്ഷിക്കാന്‍ കയറില്‍ തൂങ്ങിയിറങ്ങിയ ഭാര്യയും വെള്ളത്തില്‍, രക്ഷപ്പെടുത്തി

കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ സാഹസികമായി കയറില്‍ തൂങ്ങി ഇറങ്ങി ഭാര്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ സാഹസികമായി കയറില്‍ തൂങ്ങി ഇറങ്ങി ഭാര്യ. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കയറില്‍ നിന്ന് പിടിവിട്ട് ഭാര്യയും വെള്ളത്തില്‍ വീണു. ഒടുവില്‍ ഇരുവരെയും അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.

പിറവം നഗരസഭ 8-ാം വാര്‍ഡില്‍ പാറേക്കുന്നില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലഞ്ഞിക്കാവില്‍ രമേശന്‍ (66), ഭാര്യ പത്മം(56) എന്നിവരാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. രമേശന്‍ കിണറ്റില്‍ വീഴുന്നതു കണ്ട പത്മം സമീപത്തു നിന്നു കയര്‍ കൊണ്ടു വന്നു. ഓടിയെത്തിയ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പത്മം തന്നെ കിണറ്റില്‍ ഇറങ്ങി. പകുതി ഇറങ്ങിയപ്പോള്‍ കയര്‍ വഴുതി പത്മവും കിണറ്റിലേക്കു വീഴുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ രമേശനെ അഗ്‌നിരക്ഷാ സേന എത്തും വരെ പത്മം താങ്ങി നിര്‍ത്തി. കിണറ്റില്‍ 5 അടി ഉയരത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൂടുതല്‍ ചികിത്സയ്ക്കായി ഇരുവരെയും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT