Crime പ്രതീകാത്മക ചിത്രം
Kerala

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു

പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മകളുടെ കൺമുന്നിൽ വെച്ചായിരുന്നു കൊലപാതകം.

ഞായറാഴ്ച വൈകീട്ടാണ് ക്രൂര കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പൊലീസ് ശനിയാഴ്ച ഇരുവരേയും സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി, പന്തപ്ലാവിലെ വീട്ടിലെത്തി തുണി എടുക്കുന്നതിനിടെ ബിനുവുമായി തർക്കമുണ്ടായി. ഇതിനിടെ വെട്ടുകത്തിയെടുത്ത് ബിനു മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബിനു അടുക്കളയിൽ തൂങ്ങിമരിച്ചിരുന്നു.

Husband hacks wife to death, then hangs himself

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷൻ സൗന്ദര്യ': അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി സർക്കാർ; വ്ലോഗർമാരും നിരീക്ഷണത്തിൽ

'സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിറ്റു';ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

അഖിലേന്ത്യാ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരം: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ടി പി സൂരജിന് അവാര്‍ഡ്

തിരുച്ചിറപ്പള്ളിയില്‍ വാന്‍ മരത്തിലിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്