ജിതിന്‍ 
Kerala

ഭാര്യയ്‌ക്കൊപ്പം പുഴയില്‍ ചാടി, കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഭാര്യ വര്‍ഷയ്‌ക്കൊപ്പം ജിതിന്‍ പുഴയിലേക്ക് ചാടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍നിന്നു ചാലിയാര്‍ പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കു 2.45നു ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഭാര്യ വര്‍ഷയ്‌ക്കൊപ്പം ജിതിന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും പുഴയിലേക്ക് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ച് വര്‍ഷ രക്ഷപ്പെട്ടു. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചുകിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറില്‍ പിടിക്കാനായില്ല. തുടര്‍ന്ന് കാണാതായ ജിതിനുവേണ്ടി ഇന്നലെ രാവിലെ മുതലാണ് മുങ്ങല്‍ വിദഗ്ധര്‍ തിരിച്ചിലാരംഭിച്ചത്. 

കണ്ടെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴയുന്ന വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി

എല്‍ഡിഎഫിന് ജനം വോട്ടു ചെയ്യില്ല; അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായി: ജി സുധാകരന്‍

കൂപ്പുകുത്തിയ ഓഹരി വിപണി തിരിച്ചുകയറി; സെന്‍സെക്‌സിലും നിഫ്റ്റിയിലും ഉയര്‍ച്ച

'നടൻമാരുടെ കാര്യത്തിലെന്താണ് നിങ്ങൾ പ്രായം പറയാത്തത്, ഇതാണോ പത്രപ്രവർത്തനം'; വിവാഹവാർത്തകൾ തള്ളി അനുഷ്കയുടെ ടീം

പെരുന്നാളിന് നല്ല നാടൻ മലബാർ സ്റ്റൈൽ ബീഫ് വരട്ടിയത് ഉണ്ടാക്കാം

SCROLL FOR NEXT