

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വീടിന് മുന്നിലെ ഗേറ്റും താല്‍ക്കാലിക ഷെഡും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി നഗരസഭ അധികൃതര്‍. അനധികൃതമായി കയ്യേറി ഫുട്പാത്തിന് കുറുകെ നിര്‍മിച്ച താല്‍ക്കാലിക ഷെഡും ഗേറ്റും കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.
കാളിഘട്ട് റോഡിലെ 121-ാം നമ്പര്‍ വസതിക്ക് പുറത്ത് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ച ശേഷമാണ് നഗരസഭാ ജീവനക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് താല്‍ക്കാലിക നിര്‍മ്മിതി പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് തൊഴിലാളികള്‍ നടപ്പാത വൃത്തിയാക്കുകയും, മതിലിന് പുറത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുകയും ചെയ്തു.
നഗരസഭ അധികൃതരുടെ നടപടിക്കെതിരെ അഭിഷേക് രംഗത്തെത്തി. ബിജെപി അധികാര ദുര്‍വിനിയോഗം നടത്തകുയാണെന്ന് അദ്ദേഹം പറഞ്ഞു. ബുള്‍ഡോസറുകള്‍ക്ക് തന്റെ ശബ്ദം ഇല്ലാതാക്കാനോ നിശ്ചയദാര്‍ഢ്യം തകര്‍ക്കാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ വിരുദ്ധര്‍ക്കെതിരായ തന്റെ പോരാട്ടം തുടരും. അവസാന ശ്വാസം വരെ താന്‍ പിന്നോട്ട് പോകുകയോ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യുകയോ ഇല്ലെന്നും അഭിഷേക് എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates